Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Chennithala

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തു​ഗ്ല​ക്ക് പ​രാ​മ​ർ​ശം; മ​റു​പ​ടി​യു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ തു​ഗ്ല​ക്ക് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. രാ​ഷ്ട്രീ​യ​മാ​യ വി​യോ​ജി​പ്പു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​ണ്.

എ​ന്നാ​ൽ ആ ​വി​മ​ർ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​ങ്ങ​ളി​ൽ പോ​ലും ബോ​ധ​പൂ​ർ​വം ചി​ല പേ​രു​ക​ൾ തി​രു​കി​ക്ക​യ​റ്റു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് തു​ഗ്ല​ക്ക് എ​ന്ന പേ​ര് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ച​രി​ത്ര​ത്തി​ലേ​ക്ക് ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ത​ന്നെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ നി​ര​വ​ധി​യാ​ണ്. പ​രാ​ജ​യ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​വ​രി​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​മാ​ർ അ​ട​ക്കം പ​ല​രു​മു​ണ്ടാ​യി​ട്ടും മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക്കി​ന്‍റെ പേ​ര് മാ​ത്രം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലെ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്.

ഇ​തി​നെ വെ​റു​മൊ​രു ശൈ​ലി​യാ​യി ക​ണ്ട് സാ​മാ​ന്യ​വ​ൽ​ക്ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. യ​ഥാ​ർ​ത്ഥ മ​തേ​ത​ര​ത്വ​മെ​ന്ന​ത് വാ​ക്കു​ക​ളി​ലും പ്ര​യോ​ഗ​ങ്ങ​ളി​ലും പു​ല​ർ​ത്തേ​ണ്ട സൂ​ക്ഷ്മ​ത കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ബി​ജെ​പി പ​റ​യേ​ണ്ട​ത് സി​പി​എം പ​റ​യു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​ജെ​​​​പി പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ സി​​​​പി​​​​എം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ കൈ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന എ.​​​​കെ. ബാ​​​​ല​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യ ചേ​​​​രി​​​​തി​​​​രി​​​​വു​​​​ണ്ടാ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള​​​​താ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വ​​​​ര​​​​വും ഭാ​​​​ഷ​​​​യു​​​​മാ​​​​ണ് ബാ​​​​ല​​​​ന്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തി​​​​നു​​​​മു​​​​ന്പും യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ്പോ​​​​ൾ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഈ ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണ്. ഇ​​​​ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ന​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണമെന്ന്‌ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഈ​ഞ്ച​യ്ക്ക​ല്‍ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ല്‍​കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ പു​രാ​വ​സ്‌​തു​വാ​യി വി​റ്റു​വെ​ന്നും 500 കോ​ടി​യു​ടെ മൂ​ല്യം അ​തി​നു​ണ്ടെ​ന്നും മു​ൻ​പ് അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​പ്പ​റ്റി അ​റി​വു​ള്ള​യാ​ൾ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ മൊ​ഴി​ന​ൽ​കാ​നെ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​സൗ​ക​ര്യം മൂ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞു. അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും മൊ​ഴി ന​ല്‍​കി​യ ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ള്‍ സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യം എ​സ്‌​ഐ​ടി തീ​രു​മാ​നി​ക്ക​ട്ടെ. അ​ത് സ​ത്യ​മാ​ണെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. കൈ​മാ​റി​യ​ത് തെ​ളി​വു​ക​ള​ല്ല വി​വ​ര​ങ്ങ​ളാ​ണ്. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

കാ​ന​ത്തി​ൽ ജ​മീ​ല മി​ക​ച്ച ജ​ന​നേ​താ​വ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. മി​ക​ച്ച ജ​ന​നേ​താ​വും നി​യ​മ​സ​ഭാ സാ​മാ​ജി​ക​യു​മാ​യി​രു​ന്നു.

കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ നി​ര്യാ​ണം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാന​ഷ്ട​മാ​ണ്. ത​ല​ക്കൊ​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ചേ​ള​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​ർ​ബു​ദ ബാ​ധി​ത​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ജ​മീ​ല​യെ ശ​നി​യാ​ഴ്ച‌​യാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി 8.40 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

 

 

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് എ​ട്ടു​കോ​ടി ചെ​ല​വ്: ഇ​തെ​ന്ത് വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മോ? - ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ചെ​ല​വാ​യി എ​ന്നു പ​റ​യു​ന്ന എ​ട്ടു​കോ​ടി രൂ​പ ക​മ്മി​ഷ​ന്‍ കൂ​ടി ചേ​ര്‍​ത്ത തു​ക​യാ​ണെ​ന്നും ചെ​ല​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തുവി​ട​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിംഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​ത്തി​യ ഒ​റ്റ ദി​വ​സ​ത്തെ ഒ​രു പ​രി​പാ​ടി​ക്ക് എ​ട്ടു​കോ​ടി രൂ​പ ചെ​ല​വാ​യ​തി​ന്‍റെ ലോ​ജി​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണം. ഇ​ത്ര ഭീ​മ​മാ​യ തു​ക ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ഇ​ത് വെ​ള്ള​രി​ക്ക പ​ട്ട​ണ​മാ​ണോ? ഏ​തൊ​ക്കെ ഇ​ന​ത്തി​ലാ​ണ് ഈ ​പ​റ​യു​ന്ന എ്ട്ടു ​കോ​ടി ചി​ല​വാ​യ​ത് എ​ന്ന​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​നാ​ണ്. ഇ​ത് അ​ടി​മു​ടി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രാ​ണെന്നും ചെന്നിത്തല ആരോപിച്ചു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വ് സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് എ​ത്ര തു​ക കി​ട്ടി എ​ന്നും ഏ​തൊ​ക്കെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. ഇ​തു​വ​രെ നാ​ലു കോ​ടി​യോ​ളം രൂ​പ പ​ദ്ധ​തി​ന​ട​ത്തി​പ്പി​ന്‍റെ ബി​ല്‍ ഇ​ന​ത്തി​ല്‍ മാ​റി​യ​താ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ഇ​തെ​ല്ലാം പോ​യി​രി​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​ര്‍​ക്കി​ങ് ഫ​ണ്ടി​ല്‍ നി​ന്നാ​ണ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഈ ​തു​ക ചി​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ണ് ഈ ​പൊ​ളി​ഞ്ഞു​പോ​യ പ​രി​പാ​ടി​ക്ക് എ​ട്ടു കോ​ടി ന​ല്‍​കു​ന്ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍?

കോ​ട്ട​യ​ത്തെ​യും കു​മ​ര​ക​ത്തെ​യും ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ള്‍​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ഫ​ണ്ടി​ല്‍ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ഈ ​ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച വി​വി​ഐ​പി അ​തി​ഥി​ക​ള്‍? അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പു​റ​ത്തു വി​ട​ണം.

വി​ദേ​ശ​ത്തു നി​ന്നും വ​ന്‍​തോ​തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ അ​വി​ടെ നി​ന്നും കാ​ര്യ​മാ​യി ആ​രും എ​ത്തി​യി​ല്ല. നാ​ലാ​യാ​രം അ​തി​ഥി​ക​ള്‍​ക്കു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം വെ​ട്ടി​മൂ​ടേ​ണ്ടി വ​ന്നു.

കാ​ര്യ​മാ​യി ആ​രും പ​ങ്കെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞ ക​സേ​ര​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ ഈ ​ഒ​റ്റ ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ട്ടു​കോ​ടി രൂ​പ​യു​ടെ ചി​ല​വ് വ​ന്ന​തെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യേ പ​റ്റു. ഇ​തി​ല്‍ ക​മ്മി​ഷ​ന്‍ പ​റ്റി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു വി​ട​ണം.

ദേ​വ​സ്വം ബോ​ര്‍​ഡ് ക​റ​വ​പ്പ​ശു​വ​ല്ല. വി​ശ്വാ​സി​ക​ളു​ടെ കാ​ണി​ക്ക​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​രു​മാ​നം. അ​തിന്‍റെ എ​ല്ലാ ഫ​ണ്ടി​ലും ക​യ്യി​ട്ടു വാ​രാ​ന്‍ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

രാ​ഹു​ലി​നെ കൈ​വി​ട്ട് ചെ​ന്നി​ത്ത​ല​യും; രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു പി​ന്നാ​ലെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കൈ​വി​ട്ട് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. രാ​ഹു​ലി​നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ ചെ​ന്നി​ത്ത​ല എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫി​നെ​യും അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്ന രാ​ഹു​ലി​ന്‍റെ ശ​ബ്ദ​രേ​ഖ ഗു​രു​ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​നി​യും രാ​ഹു​ലി​നെ സം​ര​ക്ഷി​ച്ചാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വി.​ഡി. സ​തീ​ശ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ലി​നെ​തി​രേ ഇ​നി​യും പ​രാ​തി​ക​ള്‍ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജി​വ​യ്ക്കാ​ത്ത പ​ക്ഷം, വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ല്‍ മ​തി; പി.​ജെ.​കു​ര്യ​നെ ന്യാ​യീ​ക​രി​ച്ച് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രേ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പി.​ജെ.​കു​ര്യ​ന്‍ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി.​ജെ.​കു​ര്യ​ന്‍റെ വാ​ക്കു​ക​ള്‍ മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

പി.​ജെ.​കു​ര്യ​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്ത​ല​ല്ല, കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കേ​ണ്ട​തു​ണ്ട് എ​ന്ന ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലാ​ണ്. സ​ദു​ദ്ദേ​ശ്യ​പ​ര​മാ​യ വാ​ക്കു​ക​ളാ​യാ​ണ് അ​തി​നെ കാ​ണു​ന്ന​ത്.

അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. തെ​റ്റു​ണ്ടെ​ങ്കി​ല്‍ തി​രു​ത്തും. കേ​ര​ള​ത്തി​ല്‍ ഭ​ര​ണ സം​വി​ധാ​നം ത​ക​ര്‍​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​ന് എ​തി​രെ എ​ത്ര സ​മ​രം ചെ​യ്താ​ലും പോ​രെ​ന്ന് തോ​ന്നും ഇ​ക്കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ പി.​ജെ.​കു​ര്യ​ന് എ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചും എ​സ്എ​ഫ്ഐ​യെ പു​ക​ഴ്ത്തി​യു​മു​ള്ള പി.​ജെ.​കു​ര്യ​ന്‍റെ പ​രാ​മ​ർ​ശം. സ​ർ​വ​ക​ലാ​ശാ​ല സ​മ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ എ​സ്എ​ഫ്ഐ ക്ഷു​ഭി​ത യൗ​വ​ന​ത്തെ കൂ​ടെ നി​ർ​ത്തു​ന്നു​വെ​ന്ന് കു​ര്യ​ൻ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ടി​വി​യി​ൽ കാ​ണാ​മെ​ന്നും ഒ​രു മ​ണ്ഡ​ല​ത്തി​ൽ നേ​രി​ട്ടി​റ​ങ്ങി 25 ചെ​റു​പ്പ​ക്കാ​രെ കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കാ​ര്യ​മി​ല്ലെ​ന്നും കു​ര്യ​ൻ വി​മ​ർ​ശി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ൾ​പ്പെ​ടെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

District News

പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ത്ര​മാ​ത്രം വെ​റു​പ്പു സ​ന്പാ​ദി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. കേ​ര​ളം രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ട​തു​ഭ​ര​ണ​ത്തി​ന് 10 മാ​സ​ത്തി​ന​കം അ​ന്ത്യ​മാ​കും. ച​രി​ത്ര​ത്തി​ലെ കൊ​ടി​യ അ​ഴി​മ​തി​യു​ടെ​യും കൊ​ള്ള​യു​ടെ​യും ക​ഥ​ക​ളാ​ണ് ഭ​ര​ണ​ത്തി​ൽ പു​റ​ത്തു വ​രു​ന്ന​ത്. എ​ന്ത് വൃ​ത്തി​കേ​ടും കാ​ണി​ക്കാ​മെ​ന്ന ധാ​ർ​ഷ്ട്യ​മാ​ണ് സ​ർ​ക്കാ​രി​ന്. തു​ട​ർ ഭ​ര​ണ​ത്തി​ന്‍റെ കെ​ടു​തി​ക​ളും പീ​ഡ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​ർ ഏ​റ്റു​വാ​ങ്ങു​ന്നു.

ശ​ന്പ​ള പ​രി​ഷ്ക​ര​ണ സ​മ​യം ക​ഴി​ഞ്ഞി​ട്ട് ഒ​രു കൊ​ല്ല​മാ​യി. എ​ന്നി​ട്ടും ശ​ന്പ​ള ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്നി​ല്ല. ഇ​ട​തു​മു​ന്ന​ണി ആ​യ​തു കൊ​ണ്ട് ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ഉ​റ​പ്പി​ല്ല. എ​ന്ന് ക​മ്മീ​ഷ​നെ വ​യ്ക്കു​മെ​ന്ന നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ച​തി​നു മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, കെ.​പി. പു​രു​ഷോ​ത്ത​മ​ൻ, കെ.​എം അ​നി​ൽ കു​മാ​ർ, എ. ​സു​ധീ​ർ, എ​ൻ.​ സു​രേ​ഷ്കു​മാ​ർ, എ​ൻ.​റീ​ജ, സ്മി​ത അ​ല​ക്സ്, എം. ​റി​യാ​സ്, ജി.​എ​സ്. കീ​ർ​ത്തി​നാ​ഥ്, എം.​ജി. രാ​ജേ​ഷ്, ജി. ​രാ​ജേ​ഷ് കു​മാ​ർ, വി.​എ​സ് അ​ജ​യ​കു​മാ​ർ, മീ​ര സു​രേ​ഷ്, ജ്യോ​തി​കൃ​ഷ്ണ, സു​നി​ത എ​സ്. ജോ​ർ​ജ്, സു​ശി​ൽ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up